Sunday, 5 November 2017

അവസനരാത്രി

അവസാന രാത്രി !

അന്ധതമസമേ നിൻ മനോഹാരിത എന്റെ പ്രണയത്തെ കവരുന്നുവോ
നിന്റെ നിഗൂഢതയിൽ ചാഞ്ഞു ഞാൻ നിന്നോടെനിക്കുള്ള പ്രണയം പങ്കു വെച്ചു
നിൻ മടിത്തട്ടിൽ തല ചായ്ച്ചു വെച്ചു ഞാൻ
അഭ്രമനോഹര ദൃശ്യം കണ്ടു
ഇത്രെയും കാലം ഞാൻ കാണാതെ പോയൊരാ താരക ഭംഗിയും കണ്ടു
പൂർണതയലിയുന്ന പൗർണ്ണമിതിങ്കളും നമ്മുടെ പ്രണയത്തിൻ മാറ്റുകൂട്ടി
കളകളമൊഴുകുന്ന നദിയുടെ രാഗവും അന്നാദ്യമായെന്നോട് നീ പങ്കു വെച്ചു
വയലിൻ അക്കരെ കിന്നരിച്ചോടിയ കാറ്റിനെ നീയെൻ അരികിലണച്ചു
ജാതി മരക്കൂട്ടം മിന്നി തെളിയിച്ചു
സ്വർണമയത്തിലെ മുത്തുകൾ കാറ്റിൽ
മുറ്റത്തെ കൂവള ചെടിയെ പുണർന്നൊരാ
മുല്ലപ്പൂ വല്ലിയും പുഞ്ചിരിച്ചു
കയ്യെത്തും ദൂരത്തെ അല്ലി പൂ മൊട്ടുകൾ കൺ തുറന്നു
എൻ നേരെ മിഴി പൂകി നിന്നു
സൗമ്യമാം സൗരഭ്യം എൻ നേരെ ചൊരിഞ്ഞവൾ കൂവള ചെടിയെ ഉമ്മ വെച്ചു
തെല്ലൊരു നാണത്തിൽ അവളാ മുഖം മറച്ചു
ഇന്നു ഞാൻ നിന്നിൽഅണഞ്ഞില്ലയെങ്കിൽ
നീ എന്നെ പ്രണയിച്ചതിലർത്ഥം നിലച്ചേനെ
നിറമിഴിയാലേ ഞാനറിയുന്നു
ഈ രാവു തീരുമ്പോൾ നിന്നെ പിരിയുകയാണെന്നു
അന്നാദ്യമായി പങ്കു വെച്ച പ്രണയം പിന്നീടൊരിക്കലും അരികിലില്ലെന്നു
മറക്കുവാനായി നീ എന്തിനു എന്നെ പ്രണയിച്ചു രാവേ
നിന്നെ പിരിയുവാനാകുന്ന നിമിഷമേ
എൻ അരികിലെത്താതിരിക്കു
രാത്രിയെ … പ്രിയനേ നിൻ മനോഹര ദൃശ്യം
അവസാന നിമിഷത്തിലേക്കണയുന്നുവോ
രാവു തീരല്ലേ വെളിച്ചം വരല്ലേ എന്നിലും
വിരഹത്തിൻ ഓളങ്ങൾ അലയടിക്കല്ലേ
21/6/2016 നിന്നെയെനിക്കിനി
 തിരിച്ചു കിട്ടില്ല

No comments:

Post a Comment