മല്ലനോട് വെല്ലുന്ന തൂലിക മുറുകെ പിടിച്ചു ഞാനെന്റെ രക്തം അതിൽ നിറച്ചു........
വാക്ക് ആയ സത്യത്തെ കീറി മുറിച്ചു ഞാൻ .....
തൂലിക കൊണ്ട് ഞാൻ കുത്തി വലിച്ചു……
വാക്കെന്റെ നേരെ വിരൽ ചൂണ്ടി നിന്നു……
നീയാണ് പാപി…… നീയാണ് തെറ്റ്………
തൂലിക വെച്ചടിച്ചു ഞാനാ വാക്കിന്റെ കൈവിരലറുത്തു.
എൻ നേരെ ചൂണ്ടുന്ന വിരലറ്റുവീണു………
സത്യമാം വാക്കിന്റെ വിരലറ്റുവീണെന്റെ കവിതതൻ വഴി മുടക്കി……
സത്യമാം മാർഗത്തിൽ സഞ്ചരിച്ചിടുന്ന കവിതകളാണിന്നു കാലിടറുന്നത്……
ഞാനെന്റെ ചിന്തയാൽ നേരിന്റെ വാക്കുകൾ തടയുന്ന ഞാനാണ് പാപി………
Hiiii
ReplyDelete